വാഷിങ്ടണ്‍: ഹെയ്തിയില്‍ വന്‍ നാശം വിതച്ച മാത്യു കൊടുങ്കാറ്റ് യുഎസ് തീരത്തെത്തി. കൊടുങ്കാറ്റില്‍പ്പെട്ട് ഇതുവരെ 283 പേര്‍ മരിച്ചു. ഇതില്‍ 136-ഉം ഹെയ്തിയിലാണ്. മരണനിരക്ക് ഇനിയും കൂടിയേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് കാറ്റ് ഫ്ളോറിഡയിലെത്തിയത്. ഇവിടെ പ്രസിഡന്റ് ബരാക് ഒബാമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.യു.എസ്. കാലാവസ്ഥാ പ്രവചനപ്രകാരം തെക്കുപടിഞ്ഞാറന്‍ തീരപ്രദേശങ്ങളായ ജോര്‍ജിയ, സൗത്ത് കരോലിന, ഫ്ളോറിഡ പ്രദേശങ്ങളിലാണ് കൊടുങ്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യത.പ്രദേശത്തുനിന്ന് 20 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഫ്ളോറിഡയില്‍ മുന്‍കരുതലെന്ന നിലയില്‍ ആഹാരവസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും ശേഖരിച്ചുവെക്കാന്‍ നിര്‍ദേശംനല്‍കിയിട്ടുണ്ട്.ജീവനാശത്തിനും വന്‍തോതിലുള്ള ദുരിതത്തിനും കൊടുങ്കാറ്റ് കാരണമാവുമെന്ന് ഭയക്കുന്നുണ്ട്. പ്രദേശം ദീര്‍ഘകാലത്തേക്ക് മനുഷ്യവാസ യോഗ്യമല്ലാതായേക്കുമെന്ന് യു.എസ്. കാലാവസ്ഥാവകുപ്പ് അറിയിച്ചു.ക്യൂബ പിന്നിട്ടതോടെ ശക്തികുറഞ്ഞ് മണിക്കൂറില്‍ 190 കി.മീ. വേഗത്തിലാണ് കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്.ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ യു.എസ്. ഒമ്ബത് ഹെലികോപ്റ്ററുകളും 100 പട്ടാളക്കാരെയും ഹെയ്തിയിലേക്ക് അയക്കും.80 ശതമാനം ആളുകള്‍ക്ക് വീട് നഷ്ടമായതായി കണക്കുകള്‍ പറയുന്നു. 11,000 പേര്‍ താത്കാലിക അഭയകേന്ദ്രങ്ങളില്‍ കഴിയുന്നുണ്ട്.