തിരുവനന്തപുരം : ക്ഷീരവികസന വകുപ്പിന്റെ വലിയതുറയിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഫോഡർ ഫാമിനോടനുബന്ധിച്ച് ആരംഭിക്കുന്ന തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ (ജൂലൈ 10) നടക്കും. വൈകിട്ട് നാലിന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. വി. എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും.
തരിശുഭൂമിയിലെ തീറ്റപ്പുൽകൃഷി ധനസഹായ വിതരണം മേയർ. വി. കെ. പ്രശാന്ത് നിർവഹിക്കും. ഉച്ചയ്ക്ക് രണ്ടു മുതൽ ക്ഷീര വികസന സെമിനാർ നടക്കും.