കാസര്‍ഗോഡ്: ഒരു വര്‍ഷം മുൻമ്പ് നടന്ന പുല്‍വാമ അക്രമണത്തെത്തുടര്‍ന്ന് ആരാണ് യഥാര്‍ഥ രക്തസാക്ഷി എന്നു ചോദിച്ചായിരുന്നു അവാല രാമു എന്ന വിദ്യാർത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതു ദേശദ്രോഹമാണെന്നും പട്ടാളക്കാരുടെ രക്തസാക്ഷിത്വത്തെ അപമാനിക്കുന്നതാണെന്നുമാണ് അന്വേഷണ സമിതി കണ്ടെത്തിയത്.
വിദ്യാര്‍ഥിയുടെ പ്രസ്താവനകള്‍ സര്‍വകലാശാലയുടെ സല്‍പ്പേരിനു ദോഷമുണ്ടാക്കുന്നതാണെന്നു സമിതി വിലയിരുത്തുകയും രണ്ടാംവര്‍ഷ എംഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായ അവാല രാമുവിനെയാണു കേന്ദ്രസര്‍വകലാശാല പുറത്താക്കിയത്.
സാമൂഹമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്ന പ്രത്യേക അന്വേഷണ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു പുറത്താക്കല്‍. സാമൂഹമാധ്യമങ്ങളിലെ പ്രസ്താവനകളുമായി ബന്ധപ്പെട്ടു കേന്ദ്രസര്‍വകലാശാലയുടെ പരാതിയില്‍ ബേക്കല്‍ പോലീസ് കഴിഞ്ഞ ഫെബ്രുവരിയില്‍ വിദ്യാര്‍ഥിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടതിനു പിന്നാലെയാണു പുറത്താക്കിയതായി അറിച്ചുകൊണ്ട് കേന്ദ്രസര്വകാലാശാല പത്രക്കുറിപ്പ് ഇറക്കിയത്.