നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ കുന്നുകുഴി വാർഡിൽ ഭക്ഷ്യമേള – കൗൺസിലർ ഐ പി ബിനു

269

തിരുവനന്തപുരം : നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ കുന്നുകുഴി വാർഡിൽ ഭക്ഷ്യ മേള. കൗൺസിലർ ഐ പി ബിനുവിന്റെ നേതൃത്വത്തിൽ വാർഡിലെ കുടുംബ ശ്രീ യൂണിറ്റാണ് ഇന്ന് ( ചൊവ്വാഴ്ച 23-07-2019) ഭക്ഷ്യമേള സംഘടിപ്പിക്കുന്നത് . കുന്നുകുഴിവാർഡിൽ ലോ കോളെജ് ജംഗ്ഷനിലാണ് മേള നടക്കുന്നത്.

ഇന്ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടരവരെയാണ് മേള. എല്ലാപേരെയും ക്ഷണിക്കുകയാണ് കൗൺസിലർ. എല്ലാവരും വരണമെന്നും ഭക്ഷ്യമേളയിൽ ഒരുക്കുന്ന രുചിയൂറുന്ന ഭക്ഷണ സാധനങ്ങളൊക്കെ വാങ്ങി ആവോളം കഴിക്കണമെന്നും കൗൺസിലർ പറയുന്നു . മായമോ കലർപ്പോ ഇല്ലാത്ത ശുദ്ധമായ ഭക്ഷണം കഴിക്കാൻ ജനങ്ങൾ നെട്ടോട്ടമോടുന്ന കാലത്താണ് കുടുംബശ്രീ ഇത്തരമൊരു സംരംഭം നടത്തുന്നത്.

ഭക്ഷണ പ്രിയർക്ക് ഏറെ ഇഷ്ടമാകുന്ന നാടൻ രുചി നുണയാൻ ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുകയാണ് കുന്നുകുഴി വാർഡ് കൗൺസിലർ ഐ പി ബിനു .

NO COMMENTS