കാസര്‍കോട് ഭക്ഷ്യ പരിശോധന

74

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം സ്കൂള്‍ ഭക്ഷ്യപരിശോധന കാസര്‍കോട് ജില്ലയിലും ആരംഭിച്ചു.

ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ളതും മറ്റു വിദ്യാലയങ്ങളിലും കുട്ടികള്‍ക്ക് വിളമ്ബുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പരിശോധന കര്‍ശനമായി നടത്തും. ഉച്ചഭക്ഷണ വിതരണം, പാചകപ്പുര, ഭക്ഷ്യധാന്യങ്ങള്‍ എന്നിവയാണ് അധികാരികള്‍ പരിശോധിക്കുക. കുട്ടികള്‍ക്ക് കൊടുക്കുന്ന ഉച്ചഭക്ഷണം ആദ്യം സ്കൂള്‍ അധികൃതര്‍ കഴിച്ചതിന് ശേഷം മാത്രം വിളമ്ബിയാല്‍ മതിയെന്നും നിര്‍ദ്ദേശമുണ്ട്.

ജില്ലാതല ഉദ്ഘാടനം കോടോത്ത് ഡോ. അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്നു. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ, ജില്ലാ പഞ്ചായത്ത് ലീഗല്‍ അഡ്വൈസര്‍ അഡ്വ. ടിറ്റി മോള്‍ കെ ജൂലി, ഹെഡ്മിസ്ട്രസ് ഇ. സനിത പ്രിന്‍സിപ്പല്‍ പി.കെ പ്രേമരാജന്‍, പി.ടി.എ പ്രസിഡന്റ് എം. ഗണേശന്‍ , മുന്‍ എസ്.എം.സി ചെയര്‍മാന്‍ ടി. കോരന്‍, സീനിയര്‍ അസിസ്റ്റന്റ് എ.എം.കൃഷ്ണന്‍, എന്‍.ബാലചന്ദ്രന്‍, പുഷ്പ വിന്‍സന്റ്, ബിജു തോമസ്, രമേശന്‍ എം, പ്രസീജ എന്നിവര്‍ സംബന്ധിച്ചു.

NO COMMENTS