ഭക്ഷവിഷബാധ ; ഒമ്പത്പേർ ആശുപത്രിയിൽ

21

കൊല്ലം : ചാത്തന്നൂരിൽ ഭക്ഷവിഷബാധ. ഒമ്പത് പേർ ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നേടി. കുടുംബ്രീ രജതജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം നൽകിയ പൊറോട്ടയും വെജിറ്റബിൾ കറിയ്ക്കുകഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ചാത്തന്നൂർ ഗണേഷ് ഫാസ്റ്റ് ഫുഡ് കടയിൽ നിന്നാണ് ഭക്ഷണം വാങ്ങിയത്

ഭക്ഷണം കഴിച്ചതിന് പിന്നാലെ പലർക്കും ഛർദ്ദിലും വയറിളക്കവും വയറുവേദനയും അടക്കുമുള്ള അസുഖങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകി ട്ടായിരുന്നു ഭക്ഷണം പാഴ്സലായി ലഭിച്ചത്. ഇത് വീട്ടിൽ കൊണ്ടുപോയി കഴിച്ച ആളുകൾക്കാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്.ഒമ്പത് പേരാണ് ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്. മറ്റുള്ള ചിലർ സ്വകാര്യ ആശുപ്രതിയിൽ ചികിത്സ തേടിയതായാണ് വിവരം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കടയിൽ പരിശോധന നടത്തി. വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ആശുപത്രിയിൽ ചികിത്സ നേടിയവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

NO COMMENTS

LEAVE A REPLY