കൊച്ചി: കൊച്ചുവേളി – ബിക്കാനീര്‍ എക്സ്പ്രസിലെ യാത്രക്കാരില്‍ ചിലര്‍ക്ക് ഭക്ഷ്യവിഷ ബാധ. കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. എറണാകുളത്ത് കേരള ഫുട്ബോള്‍ ട്രെയിനിംഗ് ക്യാംപില്‍ പങ്കെടുത്ത് മടങ്ങവേയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവര്‍ എറണാംകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഹോട്ടല്‍ പരിശോധിച്ച അധികൃതര്‍ ഹോട്ടല്‍ പൂട്ടാന്‍ നിര്‍ദ്ദേശം നല്കി. ലൈസന്‍സിക്കെതിരെ കേസെടുത്തു. വിദ്യാര്‍ത്ഥികള്‍ പട്ടാമ്പി താലൂക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.