വയനാട്: വയനാട്ടില്‍ വിനോദയാത്രക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. വടുവന്‍ ചാലിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 28 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. കൊല്ലത്ത് നിന്നും വിനോദ സഞ്ചാരത്തിനെത്തിയവര്‍ക്കാണ് വിഷബാധയേറ്റത്. നാല് വിദ്യാര്‍ത്ഥികള്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നു. വടുവന്‍ചാലിലെ സഫ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്.