യുപിയില്‍ ഭക്ഷ്യവിഷബാധ ; 100 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

188

ലക്നോ: യുപിയിലെ സ്‌കൂളില്‍ ബിസ്‌കറ്റ് കഴിച്ച 100 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പത്തിനും പതിനാലിനും ഇടയില്‍ വയസ് പ്രായമുള്ള കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 45 കുട്ടികളുടെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ നിരീക്ഷണത്തിലാണെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ സതീഷ് സിംഗ് പറഞ്ഞു. സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

NO COMMENTS