പാക്കറ്റ് ചപ്പാത്തി കഴിച്ച മൂന്നു വയസ്സുകാരന് ഭക്ഷ്യവിഷബാധ

284

ഗുരുവായൂര്‍ : പായ്ക്കറ്റ് ചപ്പാത്തി കഴിച്ച മൂന്നു വയസുകാരനു ഭക്ഷ്യവിഷബാധ. ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ ആണ് കുട്ടിക്ക് ചികില്‍സ തേടിയത്. അടുത്ത ബുധനാഴ്ച വരെ ഉപയോഗിക്കാം എന്ന കാലാവധി രേഖപ്പെടുത്തിയ പായ്ക്കറ്റിലെ എല്ലാ ചപ്പാത്തിയും പൂപ്പല്‍ ബാധിച്ച നിലയിലായിരുന്നെന്നു പിതാവ് പറഞ്ഞു. ചപ്പാത്തിയില്‍ കണ്ട വെള്ളപ്പൊടി ഗോതമ്ബ് ആകുമെന്നു കരുതി വീട്ടുകാര്‍ ആദ്യം ശ്രദ്ധിച്ചില്ല. കുട്ടിക്ക് അസ്വസ്ഥത ഉണ്ടായപ്പോഴാണ് പാക്കറ്റിലുള്ള മറ്റു ചപ്പാത്തികള്‍ രക്ഷിതാക്കള്‍ ശ്രദ്ധിച്ചതും പൂപ്പല്‍ കണ്ടെത്തിയതും. ഭക്ഷ്യവകുപ്പിന് ഇന്നു പരാതി നല്‍കുമെന്നു വീട്ടുകാര്‍ പറഞ്ഞു.

NO COMMENTS