കണ്ണൂര്‍ : കണ്ണൂരിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ. 11 കുട്ടികളെ ഛര്‍ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുനിസിപ്പല് ഹൈസ്‌കുളിന്റെ ഭാഗമായുള്ള സ്‌പോര്‍ട്‌സ് സ്‌കൂളുമായി ബന്ധപ്പെട്ട് 800 പേരോളം ഭക്ഷണം കഴിച്ചിട്ടുണ്ട്. സ്‌കൂളിലെ അന്തരിച്ച മുന്‍ ഹെഡ്മാസ്റ്ററുടെ സ്മരണാര്‍ഥം കുട്ടികള്‍ക്ക് ബിരിയാണി നല്‍കിയിരുന്നു. ഇത് കഴിച്ച കുട്ടികളില്‍ 11 പേര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.