തിരുവനന്തപുരം : ജൂൺ ഏഴ് ലോക ഭക്ഷ്യസുരക്ഷാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ജൂൺ ഒന്നു മുതൽ ഏഴു വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഈറ്റ് റൈറ്റ് മേളകൾ, റാലി, ഫ്‌ളാഷ് മോബ്, പോസ്റ്റർ ഡിസൈനിംഗ് മത്സരം, ലഘുലേഖ വിതരണം, ബോധവത്കരണ ക്ലാസ് എന്നിവയും ഭക്ഷ്യസുരക്ഷ, ആരോഗ്യം എന്നിവയെ സംബന്ധിച്ച് ക്വിസ് മത്സരവും നടക്കും.
29ന് നടക്കുന്ന ക്വിസ് മത്സരത്തിൽ പ്ലസ് വൺ, പ്ലസ്ടു, ഡിഗ്രി, പി.ജി തലത്തിലുളള 23 വയസ്സ് കഴിയാത്തവർക്ക് രണ്ടു പേരടങ്ങുന്ന ടീമായി പങ്കെടുക്കാം. ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുളള അപേക്ഷ 25നകം സമർപ്പിക്കണം. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് കാഷ് അവാർഡും സംസ്ഥാന തലത്തിൽ മത്സരിക്കുന്നതിനുളള യാത്രാചെലവും താമസസൗകര്യവും ലഭിക്കും. പങ്കെടുക്കുന്നവർ സ്‌കൂൾ, കോളേജിനെ പ്രതിനിധാനം ചെയ്താണ് അപേക്ഷിക്കുന്നതെങ്കിൽ സ്‌കൂൾ, കോളേജ് പ്രിൻസിപ്പൽ/ഡീനിന്റെ സാക്ഷ്യപത്രം മത്സരദിവസം ഹാജരാക്കണം. സ്വതന്ത്രരായി പങ്കെടുക്കുന്നവർ ഏതെങ്കിലും തിരിച്ചറിയൽ രേഖയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഹാജരാക്കണം. അപേക്ഷ acfstvpm2018@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും ഭക്ഷ്യസുരക്ഷാ ജില്ലാ ഓഫീസിലും സമർപ്പിക്കാം. വിശദവിവരങ്ങൾ തിരുവനന്തപുരം ജനറൽ ആശുപത്രിക്കടുത്ത് പ്രവർത്തിക്കുന്ന ഭക്ഷ്യ സുരക്ഷാ ജില്ലാ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ:0471-2570499.