കോഴിക്കോട്• സന്തോഷ് ട്രോഫി ഫുട്ബോള്‍ ദക്ഷിണമേഖലാ മല്‍സരങ്ങളില്‍ കേരളത്തിന് വിജയത്തുടക്കം. പുതുച്ചേരിക്കെതിരെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ വിജയം. ആദ്യപകുതിയില്‍ കേരളം ഒരു ഗോളിന് മുന്നിലായിരുന്നു. കേരളത്തിനായി ക്യാപ്റ്റന്‍ പി. ഉസ്മാന്‍ ഇരട്ടഗോള്‍ (57, 66) നേടി. ആദ്യ ഗോള്‍ ജോബി ജസ്റ്റിന്‍ (3) നേടി. ഇന്നു നടന്ന ഉദ്ഘാടന മല്‍സരത്തില്‍ ആന്ധ്രാപ്രദേശ് 2-1ന് കര്‍ണാടകയെ തോല്‍പ്പിച്ചു. ആന്ധ്രയ്ക്കു വേണ്ടി ക്യാപ്റ്റന്‍ ടി.ചന്ദ്രശേഖര്‍ പെനല്‍റ്റിയിലൂടെ രണ്ടു ഗോളുകള്‍ നേടി. കര്‍ണാടകടയുടെ ആശ്വാസ ഗോള്‍ ജി. വിഘ്നേശ് നേടി.