സാവോപോളോ, ലോകത്തെ ഫുട്ബോൾ ആരാധകരുടെ ഹൃദയത്തിലിടം നേടിയ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. കുടലിലെ അർബുദ ബാധയെ തുടർന്ന് സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപ്രതിയിലാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു കാൻസറിന് ചികിത്സയിൽ കഴിയുന്ന പെലെ ഹൃദയസംബന്ധമായ പ്രശ്നങ്ങളും അലട്ടിയിരുന്നു.
ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രം രചിച്ച താരമാണ് പെലെ. 15-ാം വയസിൽ ബ്രസീലിന്റെ പ്രസിദ്ധമായ ഫുട്ബോൾ ക്ലബ്ബ് സാന്റോസിനൊപ്പമാണ് പെലെ കളി തുടങ്ങിയത്. 1956-ലായിരുന്നു അത്. 1956 സെപ്റ്റംബർ ഏഴിന് കൊറിന്ത്യൻസിനെതിരെയായിരുന്നു സാന്റോസ് സീനിയർ ടീമിലെ ആദ്യ കളി, ഒന്നിനെതിരേ ഏഴു ഗോളിന് സാന്റോസ് ജയിച്ച ആ മത്സരത്തിൽ ഒരു ഗോമടിച്ചു. 1957 ജൂലായ് ഏഴിന് അർജന്റീനയ്ക്കെതിരെയായിരുന്നു ബ്രസീൽ അരങ്ങേറ്റം. 16 വർഷവും ഒമ്പത് മാസവും പ്രായമുള്ളപ്പോഴായിരുന്നു അത്. ആദ്യ മത്സരത്തിൽ തന്നെ പെലെ ഗോൾ നേടി.
1958, 1962, 1970 ലോകകപ്പുകളിലായിരുന്നു ഈ കിരീടങ്ങൾ. ഈ മനു സ്വന്തമാക്കുന്ന ഏക ഫുട്ബോൾ താരവും പെലെയാണ്. 1940 ഒക്ടോബർ 23-ന് ‘മൂന്ന് ഹൃദയം’ എന്നർഥം വരുന്ന ബ്രസീലിലെ ട്രെസ് കോറക്കോസിലാണ് പെലെ ജനിച്ചത്. അച്ഛൻ ജോവാ റാമോസ് ഡൊ നാസിമെന്റോ ഡൊണീാ, അമ്മ സെലെസ്റ്റേ അരാന്റസ്.