ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്ക് പരാജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് അമേരിക്കയാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. പെനാല്‍റ്റിയിലൂടെയാണ് അമേരിക്കയുടെ ആദ്യ ഗോള്‍ പിറന്നത്. കരുത്തരായ അമേരിക്കക്കെതിര മികച്ച പ്രകടനമാണ് ഇന്ത്യന്‍ കൗമാര സംഘം പുറത്തെടുത്തത്. മലയാള താരം രാഹുല്‍ ആദ്യ ഇലവനില്‍ ഇടം കണ്ടെത്തിയത് മലയാളികള്‍ക്ക് അഭിമാനമായി.