കാസര്‍ഗോഡ്: ജില്ലയ്ക്ക് ഇന്നും ആശ്വാസ ദിനം. കോവിഡ് ഭേദമായ 16 കാസര്‍ഗോഡ് സ്വദേശികള്‍ ഇന്ന് ആശുപത്രിവിടും.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള 10 പേരും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ രണ്ടു പേരും പരിയാരത്ത് ചികിത്സയിലുള്ള നാല് പേരുമാണ് ആശുപത്രിവിടുന്നത്. പരിയാരത്തുനിന്ന് ആശുപത്രിവിടുന്നവരില് ഒരു കുടുംബത്തിലെ മൂന്നു പേരും ഉള്‍പ്പെടും.