വാഷിംഗ്ടണ്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 26 മില്യണിലേറെ അമേരിക്കക്കാര്‍ക്ക് തൊഴില്‍ നഷ്ടം സംഭവിച്ചത് കണക്കിലെടുത്താണ് സമ്പൂര്‍ണ ലോക്ക്ഡൗണില്‍ നിന്ന് പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചത്.അര്‍ക്കന്‍സ, ലോവ, നെബ്രസ്ക, നോര്‍ത്ത് ഡെക്കോട്ട, ഒക്ലഹോമ, സൗത്ത് ഡെക്കോട്ട, ഉട്ട ആന്‍ഡ് യോമിംഗ് തുടങ്ങി റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍ ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങളില്‍ ഒരിളവും പ്രഖ്യാപിച്ചിട്ടില്ല.
ജോര്‍ജിയ. ഒക്ലഹോമ, അലാസ്ക, സൗത്ത് കരോലിന തുടങ്ങിയ തുടങ്ങിയ ഇടങ്ങളില്‍ ഇതിനോടകം തന്നെ ഇളവുകള്‍ നല്‍കിയിരുന്നു. നേരത്തെ, ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജിയ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധ റാലികള്‍ വരെ നടന്നിരുന്നു.
കോളറാഡോ, ടെന്നിസി, മൊണ്ടാന, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഗവര്‍ണര്‍മാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കാര്യമായ ഇളവുകള്‍ നല്‍കുന്നതിനോട് പ്രസിഡന്റ് ട്രംപ് നേരത്തെ തന്നെ എതിര്‍പ്പ് അറിയിച്ചിരുന്നു,