ജലസേചന വകുപ്പിന്റെ വാഹനങ്ങൾ ജലവിതരണത്തിന്

71

തിരുവനന്തപുരം : സംസ്ഥാനത്തെ നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജലവിതരണത്തിനായി ജലസേചന വകുപ്പിന്റെ വാഹനങ്ങൾ ജല അതോറിട്ടിക്ക് കൈമാറും. ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതിനാണ് നടപടി. ആവശ്യമായ തോതിൽ ജലം എല്ലായിടത്തും എത്തിക്കുന്നതിന് വാഹനങ്ങളുടെ കുറവ് തടസമാകാതിരിക്കാനായാണ് ജലസേചന വകുപ്പിന്റെ വാഹനങ്ങൾ കൂടി വിട്ടുകൊടുക്കുന്നത്.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സഹായം യഥാസമയം ലഭ്യമാക്കണമെന്നും ബന്ധപ്പെട്ടവരോട് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശിച്ചു.

NO COMMENTS