തിരുവനന്തപുരം : തൊഴിൽ ചൂഷണങ്ങളും തട്ടിപ്പുകളും തടയാനും സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം സാധ്യമാകുന്നതിനു മായി കേന്ദ്ര വിദേശകാര്യ വകുപ്പും നോർക്ക വകുപ്പും സംയുക്തമായി തിരുവനന്തപുരത്ത് 29, 30 തിയതികളിൽ യോഗം നടത്തും. അനധികൃത റിക്രൂട്ട്മെന്റ്, വ്യാജ വിസ തട്ടിപ്പ്, ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിക്കൽ തുടങ്ങിയവ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് യോഗം.
കേന്ദ്ര വിദേശകാര്യ വകുപ്പ്, നോർക്ക വകുപ്പ്, ആഭ്യന്തര വകുപ്പ,് എഫ്. ആർ. ആർ. ഒ, തിരുവനന്തപുരം റീജിയണൽ പാസ്പോർട്ട് ഓഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും വിവിധ അംഗീകൃത റിക്രൂട്ടിംഗ് ഏജൻസികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
പരാതികൾ അവതരിപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്താനുമുള്ള അവസരം യോഗത്തിലുണ്ടാവും. തിരുവനന്തപുരത്ത് തൈക്കാട് നോർക്ക റൂട്ട്സിൽ പ്രവർത്തിക്കുന്ന വിദേശകാര്യ വകുപ്പിന്റെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസിന്റെ ഓഫീസിൽ ആഗസ്റ്റ് 26 ന് മുമ്പ് ഫോൺ/ഇ-മെയിൽ മുഖേന ബന്ധപ്പെടണം. ഫോൺ.0471-2336625. ഇ-മെയിൽ: poetvm2@mea.gov.in