റിയാദ് : കൊവിഡ് 19 മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന്, തൊഴില്‍-കുടിയേറ്റ-താമസ നിയമങ്ങള്‍ ലംഘനത്തിന് പിടിയിലായി ജയിലുകളില്‍ കഴിയുന്ന 250 വിദേശതടവുകാരെ വിട്ടയച്ചതായി സൗദി മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡന്റ് അവ്വാദ് അല്‍ അവ്വാദ് അറിയിച്ചു. ഇത്തരം ഒരു സന്ദര്‍ഭത്തില്‍ സൗദി ഭരണകൂടവും അധികാരികളും എടുത്ത തീരുമാനം അഭിനന്ദനീയമാണ്.
ഇവരെ സ്വദേശത്തേക്ക് മടങ്ങാന്‍ അനുവദിക്കുന്നതിലൂടെ അഭ്യന്തര പൊതു സുരക്ഷയില്‍ ഒരിളവും വരുത്താതെ തടവില്‍ ശേഷിക്കുന്ന കുറ്റവാളികള്‍ക്കിടയിലെ ഭീഷണികളെ തരണം ചെയ്യാന്‍ കഴിയുമെന്നും അവ്വാദ് പറഞ്ഞു.
ലോകത്തെ ഭീതിയിലാഴ്ത്തിയ മഹാമാരിയില്‍ നിന്ന് എല്ലാ തരം വിഭാഗങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കാനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയാണെന്നതിന്റെ തെളിവാണ് ഈ തീരുമാനമെന്നു അല്‍ അവ്വാദ് പറയുന്നു.