പെരുമ്പാമ്പിനെ കൊന്ന് പാചകം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേര്‍ പിടിയില്‍

300

കൊച്ചി: പെരുമ്പാമ്പിനെ കൊന്ന് പാചകം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. കോതമംഗലം സ്വദേശികളായ അഞ്ച് പേരാണ് വനംവകുപ്പിന്‍റെ പിടിയിലായത്. മുവാറ്റുപുഴ ആറ്റിലൂടെ ഒഴുകി വന്ന പെരുമ്പാമ്പിനെയാണ് പ്രതികളായ അഞ്ച് പേര്‍ ചേര്‍ന്ന് പിടികൂടിയത്.തുടര്‍ന്ന് ഇവര്‍ ഇതിനെ കൊന്ന് കഷ്ണങ്ങളാക്കി മുറിച്ചു. പ്രതികളിലൊരാളുടെ വീട്ടിലെത്തിച്ചായിരുന്നു പാമ്പിനെ കഷ്ണങ്ങളാക്കിയത്. തുടര്‍ന്ന് പാമ്പിന്‍റെ കഷ്ണങ്ങളില്‍ മസാല പുരട്ടി പാചകം ചെയ്യാന്‍ ശ്രമിച്ചു. സമീപവാസികളായ ചിലര്‍ ഇതിനിടെ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് വനപാലകരെ വിവരം അറിയിക്കുകയും ,ഇവരെത്തി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.കോതമംഗലം സ്വദേശികളായ ബാബു,ധനേഷ്,ബിജു,ജോജദി രജീഷ് എന്നിവരെയാണ് വന്യജീവിസംരക്ഷണനിയമപ്രകാരം വനപാലകര്‍ അറസ്റ്റ് ചെയ്തത്.ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

NO COMMENTS

LEAVE A REPLY