അയോധ്യ, റഫാല്‍, ശബരിമല സ്ത്രീ പ്രവേശനം അടക്കമുള്ള സുപ്രധാന കേസുകളില്‍ വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് രാജ്യസഭാംഗമായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

102

ന്യൂഡല്‍ഹി: അയോധ്യ, റഫാല്‍, ശബരിമല സ്ത്രീ പ്രവേശനം അടക്കമുള്ള സുപ്രധാന കേസുകളില്‍ വിധി പ്രസ്താവിച്ച സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് രാജ്യസഭാംഗമായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഗോഗോയിയെ ചൊവ്വാഴ്ചയാണ് രാജ്യസഭാംഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമനിര്‍ദ്ദേശം ചെയ്തത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിമരിച്ചത്.

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യ മുന്‍ ചീഫ് ജസ്റ്റിസാണ് അദ്ദേഹമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ വിവാദമായ സുപ്രധാന കേസുകളില്‍ വിധി പ്രസ്താവിച്ചത് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചായിരുന്നു. വ്യാഴാഴ്ച രാവിലെ 11നായിരിക്കും സത്യപ്രതിജ്ഞ.

NO COMMENTS