തിരുവനന്തപുരം: ഓണ്‍ലൈന്‍ സാമ്ബത്തിക തട്ടിപ്പിനിരയായ സംഭവത്തില്‍ പരാതി നല്‍കിയിട്ടും മ്യൂസിയം പോലിസ് അവഗണിച്ചെന്നാണ് മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പരാതി. പരാതി ഇ മെയിലില്‍ നല്‍കിയിട്ടും നേരിട്ട് വിളിച്ച് പറഞ്ഞിട്ടും മ്യൂസിയം പോലിസ് തിരിഞ്ഞ് നോക്കിയില്ലെന്ന് മുന്‍ ഡിജിപി കുറ്റപ്പെടുത്തുന്നു.
1700 രൂപയാണ് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായത്. ചെറിയ തുകയാണെങ്കിലും കഷ്ടപ്പെട്ടുണ്ടാക്കിയ പണം നിയമ വിരുദ്ധമായി തട്ടിയെടുത്തതിനെതിരേയാണ് പരാതി നല്‍കിയത്. സ്‌റ്റേഷന്‍ ഹൗസ് ഓഫിസറെ നേരിട്ടു വിളിക്കുകയും ഇമെയിലിലൂടെ പരാതി നല്‍കുകയും ചെയ്തു.
പോലിസ് സേനയില്‍ ജോലി ചെയ്ത ഒരാളായി ട്ടുകൂടി പോലിസ് തന്റെ പരാതി അവഗണിക്കുകയാണ് ചെയ്ത തെന്ന് ശ്രീലേഖ പറയുന്നു.