തിരുവനന്തപുരം: കേരളത്തിലെ എല്ലാ ലോക്സഭാ സീറ്റിലും ബി.ജെ.പി അന്‍പത് ശതമാനത്തിലേറെ വോട്ട് നേടി വിജയിക്കുമെന്ന് മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍. ജനങ്ങള്‍ക്ക് വിവരം വച്ചുവെന്നും ഇനി ബി.ജെ.പിയെ ഭിന്നിപ്പിച്ചു തോല്പിക്കാന് ആകില്ലെന്നും പറഞ്ഞു .
ബി.ജെ.പിയുടെ ആറ്റിങ്ങല്‍ മണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന് ജയിക്കാന്‍ ബി.ജെ.പിക്ക് ഒരു അഡ്ജസ്റ്റ്മെന്റിന്റെയും ആവശ്യമില്ലയെന്നും കേന്ദ്രസര്‍ക്കാരിന്റെ പല പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ കോപ്പി അടിക്കുകയാണ്.
ഓരോ ബൂത്തിലും മോദിയുടെ നേട്ടങ്ങള്‍ പറയണം അദ്ദേഹം ബിജെപി പ്രവര്‍ത്തകരോട് പറഞ്ഞു. കോണ്‍ഗ്രസ്-മാര്‍ക്സിസ്റ്റ് സഖ്യമായ ‘കോമ’ ഒന്നും ഇനി വിലപ്പോവില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.എവിടെ സി.പി.എം ഓഫിസ് ഉണ്ടോ അവിടെ പീഡനം ഉണ്ടെന്നും പീഡനത്തിന്റെ തീവ്രത അളക്കാന്‍ കമ്മിറ്റികളും ഉണ്ടെന്ന് ടി പി സെന്‍കുമാര്‍ പറഞ്ഞു.സിപിഎമ്മിന്റെ സ്ത്രീ ശാക്തീകരണം അതാണെന്നും ടി പി സെന്‍കുമാര്‍ പരിഹസിച്ചു