പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തു.

111

ലാഹോര്‍: ചൗധരി ഷുഗര്‍മില്‍ അഴിമതി കേസില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റ് ബ്യൂറോയാണ് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ മുസ്ലിം ലീഗ് (എന്‍) നേതാവുമായ നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്. പഞ്ചസാര കയറ്റമതിക്ക് സബ്സിഡിയെന്ന പേരില്‍ ചൗധരി ഷുഗര്‍ മില്ലിനെ നവാസ് ഷെരീഫിറ്റെ കുടുംബം ഉപയോഗ പ്പെടുത്തി യെന്നാണ് കേസ്.അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ ജൂലൈ മുതല്‍ പത്ത് വര്‍ഷത്തേക്ക് ഇതേ കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു.അല്‍ അസീസിയ സ്റ്റീല്‍ മില്‍ കേസില്‍ ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന നവാസ് ഷെരീഫിനെ കോട്ട് ലഖ്പത് ജയിലിലെത്തി എന്‍എബി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നെന്നാണ് വാര്‍ത്താഏജന്‍സി കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അല്‍ അസീസിയ സ്റ്റീല്‍ മില്‍ കേസിലാണ് നവാസ് ഷരീഫ് ഇപ്പോള്‍ ജയിയില്‍ കഴിയുന്നത്. സൗദിയില്‍ സ്റ്റീല്‍ മില്‍ സ്വന്തമാക്കിയതിന് ചെലവാക്കിയ പണം എങ്ങനെ ലഭിച്ചുവെന്ന് ബോധിപ്പിക്കാന്‍ സാധിച്ചില്ലെന്ന് കണ്ടെത്തിയ കോടതി 2018 ഡിസംബറില്‍ ഷരീഫിനെ ഏഴുവര്‍ഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു. മുന്‍ പ്രധാനമന്ത്രിയെ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയേക്കും. ചോദ്യം ചെയ്യുന്നതിനായി അദ്ദേഹത്തെ കസ്റ്റഡിയില്‍ വിട്ടുതരാന്‍ അക്കൗണ്ടബിലിറ്റ് ബ്യൂറോ കോടതിയോട് ആവശ്യപ്പെടും. കേസില്‍ നവാസിന്‍റെ മകള്‍ മറിയത്തെ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു.

ജയിലില്‍ കഴിയുന്ന പിതാവിനെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ആഗസ്റ്റ് എട്ടിന് മറിയത്തെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാനിലെ പ്രതിപക്ഷ നേതാവും മുസ്ലീം ലീഗിന്‍റെ വൈസ് പ്രസിഡന്‍റുമാണ് മറിയം നവാസ്. ഷെരീഫിന്‍റെ ബന്ധുവായ യൂസഫ് അബ്ബാസിസേയും നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

NO COMMENTS