മുസ്ലീമായ മാധ്യമ പ്രവര്‍ത്തകൻ എന്നത് ഇന്ന് ഇന്ത്യയിലെ ഏറ്റവും അപകടകരമായ കോമ്പിനേഷനാണെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്‍ജു

62

ന്യൂഡല്‍ഹി: മുസ്ലീമായിരിക്കുക, അതോടൊപ്പം മാധ്യമ പ്രവര്‍ത്തകനായിരിക്കുക എന്നത് ഇന്ന് ഇന്ത്യയിലെ ഏറ്റവും അപകടകരമായ കോമ്പിനേഷനാണെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്‍ജു ട്വിറ്ററില്‍ കുറിച്ചു. യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരായ നടപടിയില്‍ പ്രതിഷേധിച്ചാണ് ജഡ്ജി മാര്‍ക്കണ്ഡേയ കട്‍ജു ട്വിറ്ററില്‍ കുറിച്ചത്

അന്യായമായി തടവിലാക്കപ്പെട്ട കാപ്പനു നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തില്‍ യു.പി. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ ഭാഗത്തു നിന്നും നടപടിയൊന്നും ഉണ്ടായിട്ടില്ല. ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടന്നിട്ടും സുപ്രീംകോടതി കേസ് വേണ്ട രീതിയില്‍ പരി​ഗണിക്കാത്തത് ഞെട്ടിപ്പിക്കുന്നതായും എഡിറ്റേഴ്സ് ​ഗില്‍ഡ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.

കാപ്പന് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗില്‍ഡ് യു.പി. മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയി. മുഖ്യമന്ത്രി പിണറായി വിജയനും കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ആദിത്യനാഥിന് കത്തു നല്‍കിയിരുന്നു.

കാപ്പന്റെ മോചനവുമായി ബന്ധപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവന പങ്കുവെച്ചുകൊണ്ടായിരുന്നു കട്‍ജുവിന്റെ പ്രതികരണം.

NO COMMENTS