ദില്ലി: ഹിമാചല്‍ പ്രദേശ് മുന്‍ ടെലികോം മന്ത്രി സുഖ്‌റാം ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു. അതേസമയം അദ്ദേഹത്തിന്റെ മകന്‍ ഇപ്പോഴും ബിജെപിയില്‍ തുടരുന്നുണ്ട്. അദ്ദേഹത്തിന്റെ പൗത്രന്‍ ആശ്രയ് ശര്‍മയും സുഖ്‌റാമിനൊപ്പം ബിജെപി വിട്ടിരിക്കുകയാണ്.അതേസമയം കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ സുഖ്‌റാമിന്റെ വരവ് ദേശീയ നേതൃത്വത്തെ സഹായിക്കും. കോണ്‍ഗ്രസില്‍ ഏറ്റവും ശക്തനായ നേതാവായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. സുഖ്‌റാമിനും അദ്ദേഹത്തിന്റെ പൗത്രന്‍ ആശ്രയ് ശര്‍മയ്ക്കും കോണ്‍ഗ്രസ് സീറ്റ് നല്‍കുമെന്നാണ് സൂചന.
ബിജെപിയുടെ വെറ്ററന്‍ നേതാവായിട്ടാണ് സുഖ്‌റാം അറിയപ്പെടുന്നത്. എന്നാല്‍ അപ്രതീക്ഷിതമായിരുന്നു അദ്ദേഹം കോണ്‍ഗ്രസിലേക്ക് മടങ്ങിയത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. എന്നാല്‍ ഹിമാചലില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യം ഉണ്ടാവുന്നതിനെ തുടര്‍ന്നാണ് അദ്ദേഹം മടങ്ങി വന്നതെന്നാണ് സൂചന.