നെടുമങ്ങാട് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പുതിയ മന്ദിരത്തിന് തറക്കല്ലിട്ടു

110

തിരുവനന്തപുരം : നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലെ ആറു കോടി രൂപയുടെ പുതിയ ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ നിർവ്വഹിച്ചു.

സി. ദിവാകരൻ എം. എൽ. എ, നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, നെടുമങ്ങാട് നഗരസഭ വൈസ് ചെയർപേഴ്‌സൺ ലേഖാ വിക്രമൻ, സീനിയർ ജോയിന്റ് ഡയറക്ടർ കെ.എൻ. ശശികുമാർ, സ്‌കൂൾ സൂപ്രണ്ട് ഡി. ഗോപൻ, സ്‌കൂൾ വികസനകാര്യ കമ്മിറ്റി കൺവീനർ പ്രഭാ പ്രസാദ്. പി, പി.റ്റി.എ വൈസ് പ്രസിഡന്റ് എസ്.റഫീക്ക് തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു.

NO COMMENTS