കഥകളി കലാകാരാനെ മര്‍ദ്ദിച്ച്‌ സ്വര്‍ണ്ണമാലയും, മൊബൈല്‍ ഫോണും, ബൈക്കും മോഷ്ടിച്ച നാലംഗ സംഘം അറസ്റ്റില്‍.

16

കൊച്ചി: ഇക്കഴിഞ്ഞ 18ന് രാത്രിയാണ് സംഭവം. കഥകളി കലാകാരാനായ യുവാവിനെ ആലുവ മണപ്പുറത്തിനു സമീപം വച്ച്‌ മര്‍ദ്ദിച്ച്‌ സ്വര്‍ണ്ണമാലയും, മൊബൈല്‍ ഫോണും, ബൈക്കും മോഷ്ടിച്ച നാലംഗ സംഘം അറസ്റ്റില്‍. ചാലക്കുടി കൊന്നക്കുഴി കുന്നുമ്മേല്‍ വീട്ടില്‍ ബാലു (22), കിടങ്ങയത്ത് വീട്ടില്‍ ശരത് (20), മേലൂര്‍ പ്ലാക്ക വീട്ടില്‍ അഖില്‍ (18), നാലുകെട്ട് പുത്തന്‍ പുരക്കല്‍ അനീറ്റ് ജോയി (21) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

കഥകളിയിലെ മദ്ദള കലാകാരനായ ജിതിന്‍ ചന്ദ്രന്‍ ബസ് സ്റ്റാന്റ് പരിസരത്ത് ബൈക്ക് വച്ച്‌ ചെര്‍പ്പളശേരിയില്‍ കഥകളിക്കു പോയി. തിരിച്ചു വന്നപ്പോള്‍ അങ്കമാലിയിലാണ് ബസ്സിറങ്ങിയത്. സ്റ്റാന്റില്‍ വച്ച്‌ പരിചയപ്പെട്ട ഈ സംഘവുമൊത്താണ് ആലുവയിലേക്ക് എത്തിയത്. ഇവര്‍ ജിതിനെ മണപ്പുറത്തെത്തിച്ച്‌ മര്‍ദിച്ച്‌ മാലയും മൊബൈ ലും സ്റ്റാന്റിന്റെ പരിസരത്തിരുന്ന ബൈക്കുമായി കടന്നുകളയുകയായിരുന്നു. അവശനായ ഇയാള്‍ റോഡിലെത്തി പൊലീസിനെ അറിയിക്കുകയായിരുന്നു.

NO COMMENTS