കൊച്ചി: വന്‍ മയക്കുമരുന്നു ശേഖരവുമായി വില്‍പനക്കായി കൊച്ചിയിലെത്തിച്ച നാലു പേര്‍ പിടിയില്‍.സിറ്റി പൊലീസ് കമീഷണര്‍ സി.എച്ച്. നാഗരാജു, ഡെപ്യൂട്ടി കമീഷണര്‍ ഐശ്വര്യ ഡോഗ്റെ എന്നിവരുടെ നിര്‍ദേശപ്രകാരം നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമീഷണര്‍ കെ.എ. തോമസിെന്റ നേതൃത്വത്തില്‍ കൊച്ചി സിറ്റി ഡാന്‍സാഫാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.
721 എല്‍.എസ്.ഡി സ്റ്റാമ്ബു കള്‍, 1.08 ഗ്രാം ഹാഷിഷ്, 20 ഗ്രാം കഞ്ചാവ്, 8,04,500 രൂപ എന്നിവയുമായി എറണാകുളം സ്വദേശികളാണ് അറസ്റ്റിലായത്. ചിലവ ന്നൂരില്‍ വാടകക്ക് താമസിക്കുന്ന വടുതല പച്ചാളം കോല്‍പ്പുറത്ത് നെവിന്‍ (28), അയ്യപ്പന്‍കാവ് ഇലഞ്ഞിക്കല്‍ വീട്ടില്‍ ലെവിന്‍ (28), പച്ചാളം കൊമരോത്ത് അമല്‍ (22), അയ്യപ്പന്‍കാവ് പയ്യപ്പിള്ളി അക്ഷയ് (22) എന്നിവരാണ് അറസ്റ്റിലായത്. ഡാര്‍ക് വെബ് വഴി ബിറ്റ്കോയിന് ഇടപാടിലൂടെയാണ് സംഘം എല്‍.എസ്.ഡി അടക്കമുള്ളവ കൊച്ചിയിലെത്തിച്ചത്.
വിദേശ വിപണിയില്‍ രണ്ടര മുതല്‍ മൂന്ന് ഡോളര്‍ വരെ വിലയുള്ള എല്‍.എസ്.ഡി സ്റ്റാമ്ബുകള്‍ കൊറിയറില്‍ വരുത്തി 1300 മുതല്‍ 1500 വരെ രൂപക്കാണ് ഇവര്‍ വിറ്റിരുന്നത്. നെവിനാണ് സംഘത്തിലെ പ്രധാനി. ഇയാളുടെ ചിലവന്നൂരിലെ വാടക വീട്ടില്‍നിന്നാണ് 97 എല്‍.എസ്.ഡി സ്റ്റാമ്ബുകള്‍, ഹാഷിഷ്, കഞ്ചാവ്, 7.86 ലക്ഷം രൂപ, മൊബൈല്‍ ഫോണുകള്‍, ഡിജിറ്റല്‍ ത്രാസ് എന്നിവ പിടിച്ചെടുത്തത്.
എല്‍.എസ്.ഡി സ്റ്റാമ്ബുകള്‍ വില്‍പന നടത്തിയിരുന്നവരാണ് മറ്റുള്ളവര്‍. ലെവിെന്റ വീട്ടില്‍നിന്ന് 618 സ്റ്റാമ്ബുകളും 18,500 രൂപയും കണ്ടെടുത്തു. ആറ് എല്‍.എസ്.ഡി സ്റ്റാമ്ബുകളുമായി മറ്റ് രണ്ടുപേരെ പിടികൂടിയപ്പോള്‍ ലഭിച്ച വിവരത്തിെന്റ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്.കൊടൈക്കനാല്‍ കേന്ദ്രീകരിച്ച് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന നെവിന്‍ വര്‍ഷങ്ങളായി കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ജര്‍മന്‍ സ്വദേശിനിയെ വിവാഹം കഴിച്ച് കഴിഞ്ഞ ഫ്രെബ്രുവരി മുതലാണ് ചിലവന്നൂരില്‍ വാടകക്ക് താമസമാക്കിയത്. ഇയാളുടെ ആസ്തി സംബന്ധിച്ച് പൊലീസ് പരിശോധിക്കുന്നുണ്ട്.