റെയില്‍വേ ട്രാക്കില്‍ മാലിന്യം പെറുക്കുന്നതിനിടെ ട്രെയിൻ തട്ടി നാല് മരണം

20

തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു കേരള എക്സ്പ്രസ്സ്ട്രെയിൻ വരുന്നത് അറിയാതെ റെയില്‍വേ ട്രാക്കില്‍നിന്ന് മാലിന്യം പെറുക്കിയവരെ ട്രെയിൻ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ നാലുപേർ തല്‍ക്ഷണം മരണപ്പെട്ടു. ഷൊര്‍ണൂര്‍ പാലത്തില്‍ ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം.

റെയില്‍വെയുടെ കരാർ ജീവനക്കാരായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. തമിഴ്നാട് സേലം സ്വദേശികളായ ലക്ഷ്മണ്‍, വള്ളി, ലക്ഷ്മണ്‍, റാണി എന്നിവരാണ് മരിച്ചത്. ഇതില്‍ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പുഴയി ലേക്ക് വീണ ഒരാളുടെ മൃതദേഹം പുറത്തെടുക്കാൻ ശ്രമം നടക്കുകയാണ്

റെയില്‍വേ പൊലീസും ഷൊർണൂർ പൊലീസും സ്ഥലത്തെത്തി. സംഭവസ്ഥലത്ത് വെച്ച്‌ തന്നെ നാലുപേരും മരിച്ചതായി പൊലീസ് പറഞ്ഞു. ട്രെയിൻ വരുന്നത് ഇവര്‍ അറിഞ്ഞിരുന്നി ല്ലെന്നും സൂചനയുണ്ട്. അപകടവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ അന്വേഷിച്ചു വരുകയാ ണെന്ന് പൊലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY