കോഴിക്കോട് : രാസ ലഹരി മരുന്നുമായി കോഴിക്കോടും കാസര്‍കോടും നാല് യുവാക്കളെ അറസ്റ്റ് ചെയ്തു.കോഴിക്കോട് പൂളക്കോട് സ്വദേശി മുഹമ്മദ് അനസ്, കാസര്‍കോഡ് തളങ്ങര സ്വദേശി മുഹമ്മദ് മുഷീര്‍ എന്നിവരാണ് എക്‌സൈസ് പിടിയിലായത്.
കാസര്‍കോഡ് 4.19 ഗ്രാം മെത്താംഫിറ്റമിന്‍ ആണ് എക്‌സൈസ് പിടികൂടിയത്. കാസര്‍കോഡ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോസഫ് ജെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് വേട്ട നടത്തിയത് . കാറില്‍ മെത്താം ഫിറ്റമിനുമായി വന്ന ചെര്‍ളടു ക്ക സ്വദേശി അബ്ദുള്‍ജവാദ്, എന്‍മകജെ സ്വദേശി അബ്ദുള്‍ അസീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കുന്നമംഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രമേഷ് പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തി ക്കൊണ്ടുവരികയാ യിരുന്ന 28 ഗ്രാം എംഡിഎംഎ പിടികൂടിയത്.