14 ബാങ്കുകള്‍ക്ക്​ വന്‍ പിഴ ചുമത്തി

60

മുംബൈ: രാജ്യത്തെ 14 ബാങ്കുകള്‍ക്ക്​ വന്‍ ചുമത്തി ​ റിസര്‍വ്​ ബാങ്ക്​. ബന്ദന്‍ ബാങ്ക്​, ബാങ്ക്​ ഓഫ് ബറോഡ, ബാങ്ക്​ ഓഫ് ​ മഹാരാഷ്​ട്ര, സെന്‍ട്രല്‍ ബാങ്ക്​ ഓഫ് ​ ഇന്ത്യ, ക്രഡിറ്റ്​ സൂയിസ്​, ഇന്ത്യന്‍ ബാങ്ക്​, ഇന്‍ഡസ്​ഇന്‍ഡ്​ ബാങ്ക്​, കര്‍ണാടക ബാങ്ക്​ ലിമിറ്റഡ്​, കരൂര്‍ വൈശ്യ ബാങ്ക്​, പഞ്ചാബ്​ ആന്‍ഡ്​ സിന്ദ്​ ബാങ്ക്​, സൗത്ത്​ ഇന്ത്യന്‍ ബാങ്ക്​, സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ് ​ ഇന്ത്യ, ജമ്മു ആന്‍ഡ്​ കശ്​മിര്‍ ബാങ്ക്​ ലിമിറ്റഡ്​, ഉത്തര്‍കാശി സ്​മോള്‍ ഫിനാന്‍സ്​ ബാങ്ക്​ എന്നിവക്കാണ്​ പിഴയിട്ടത്​.

ബാങ്കുകളില്‍ നടത്തിയ പരിശോധനയില്‍ റിസര്‍വ്​ ബാങ്ക്​ പുറപ്പെടുവിച്ചിരുന്ന ഒന്നോ അതില്‍ അധികമോ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ചില ബാങ്കുകള്‍ പരാജയപ്പെട്ടിരുന്നു. 1949ലെ ബാങ്കിങ്​ റെഗുലേഷന്‍ ആക്​ടിന്റെ വ്യവസ്​ഥകള്‍ക്ക്​ വിരുദ്ധമായി ബാങ്കുകള്‍ പ്രവര്‍ത്തിച്ചതായും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്​ ബാങ്കുകള്‍ക്ക്​ റിസര്‍വ്​ ബാങ്ക്​ കാരണം കാണിക്കല്‍ നോട്ടീസ്​ അയച്ചിരുന്നു. തുടര്‍ന്നാണ് ​ 14 ബാങ്കുകള്‍ക്ക്​ പിഴ ചുമത്താന്‍ ആര്‍.​ബി.ഐ ​തീരുമാനിച്ചത്​.

NO COMMENTS