നാലാമത് എൻജിനീയേഴ്‌സ് കോൺഗ്രസ് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു

114

തിരുവനന്തപുരo : സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിലെ എൻജിനീയർമാർക്കായി സംഘടിപ്പിച്ച എൻജിനീയേഴ്‌സ് കോൺഗ്രസി ന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് പൊതുമരാമത്തുവകുപ്പ് മന്ത്രി ജി.സുധാകരൻ നിർവ്വഹിച്ചു. വകുപ്പിന്റെ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തി, കുറവുകൾ പരിശോധിച്ച് കുറ്റമറ്റ നിർമ്മാണപ്രവർത്തനങ്ങൾ നടത്തേണ്ടതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

പ്രൈസ് (PRICE) സോഫ്റ്റ്‌വെയറിന്റെ ഔപചാരിക ഉദ്ഘാടനവും, മരാമത്തുകരാറുകാർക്കുവേണ്ടിയുള്ള ഓൺലൈൻ പോർട്ടലിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. പൊതുമരാമത്തുവകുപ്പിന്റെ ഔദ്യോഗിക വെബ്‌ സൈറ്റിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്‌കുമാർ സിംഗ് ഐഎഎസ് നിർവ്വഹിച്ചു.

2018-19 ലെ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളിലെ 11 എൻജിനീയർമാർക്ക് മന്ത്രി അവാർഡുകൾ വിതരണം ചെയ്തു.

NO COMMENTS