ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഇമ്മാനുവല്‍ മാക്രോണിന് വിജയം

203

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മിതവാദി സ്ഥാനാര്‍ത്ഥി ഇമ്മാനുവല്‍ മാക്രോണിന് തിളങ്ങുന്ന വിജയം. മാക്രോണിന് 65.5 ശതമാനം വോട്ടും എതിരാളി മാരീന്‍ ലെ പെന്നിന് 34.5 ശതമാനം വോട്ടും ലഭിച്ചു. ഔദ്യോഗിക ഫല പ്രഖ്യാപനം വ്യാഴാഴ്ചയുണ്ടാകും. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റെന്ന ബഹുമതിയും മുപ്പത്തിയൊമ്ബതുകാരനായ മാക്രോണിനാണ്. മിതവാദി പാര്‍ട്ടി ഒന്‍ മാര്‍ഷിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം വളരെ കുറവായിരുന്നു. ഫ്രാന്‍സിന്റെയും യൂറോപ്പിന്റെയും ഭാവിയെ സ്വാധീനിക്കുന്ന തിരഞ്ഞെടുപ്പില്‍ വൈകുന്നേരം വരെ 66 ശതമാനം പോളിങ്ങാണ് നടന്നത്. കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. 25 നും 27 ശതമാനത്തിനുമിടയില്‍ വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നതായാണ് അവസാനഘട്ടത്തില്‍ നടത്തിയ അഭിപ്രായ സര്‍വേകള്‍ വെളിപ്പെടുത്തുന്നത്. നിലവിലെ പ്രസിഡന്റ് ഫ്രാന്‍സ്വ ഓളോങ്ങിന്റെ കാലാവധി മേയ് 14 ന്

NO COMMENTS

LEAVE A REPLY