പാരീസ് : ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രാന്‍സിന്റെ പുതിയ പ്രസിഡണ്ടായി അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത് പ്രസിഡണ്ടിന്റെ കൊട്ടരാമായ എല്ലീസെ പാര്‍ക്കിലാണ് . തീവ്ര വലതുപക്ഷക്കാരിയായ മാരിന്‍ ലീ പെന്നിനെ തോല്‍പ്പിച്ചാണ്, ഫ്രാന്‍സ്വെ ഒളാന്ദെ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ഇമ്മാനുവല്‍ മാക്രോണ്‍ പ്രസിഡണ്ട് പദവിയിലെത്തിയത്. 39 കാരനായ മാക്രോണ്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ടാണ്.അടുത്തിടെ ഉണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പാരീസിലും രാജ്യത്തെ പ്രധാന നഗരങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. നൂറുകണക്കിന് സൈനികരെയാണ് പാരീസില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ഭീകരാക്രമണത്തെ തുടര്‍ന്ന് 2015 മുതല്‍ രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ പാരീസിന്റെ പ്രധാന റോഡുകളില്‍ ഗതാഗതത്തിന് കനത്ത നിയന്ത്രണമാണ് ഉള്ളത്.