യൂറോകപ്പ് : ഫ്രാന്‍സ് ഐസ്ലന്‍ഡിനെ തകര്‍ത്ത് സെമിയില്‍

251

പാരിസ് • യൂറോകപ്പ് ഫുട്ബോളില്‍ ഐസ്ലന്‍ഡിനെ 5-2നു തകര്‍ത്ത് ഫ്രാന്‍സ് സെമിഫൈനലില്‍ കടന്നു. ആദ്യ പകുതിയില്‍ ഫ്രാന്‍സ് 4-0നു മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ തിരിച്ചടിച്ച്‌ ഐസ്ലന്‍ഡ് തോല്‍വിയുടെ ഭാരം കുറച്ചു. ഒളിവര്‍ ജിരൂദ് ഫ്രാന്‍സിനായി രണ്ടു ഗോള്‍ നേടി. പോള്‍ പോഗ്ബ, ദിമിത്രി പായെറ്റ്, അന്റോയ്ന്‍ ഗ്രീസ്മന്‍ എന്നിവരും സ്കോര്‍ ചെയ്തു. സിഗര്‍ദസനും ജാര്‍നസനുമാണ് ഐസ്ലന്‍ഡിന്റെ ഗോളുകള്‍ നേടിയത്. സെമിയില്‍ ജര്‍മനിയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.

NO COMMENTS

LEAVE A REPLY