ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബി സായിദ് സറ്റേഡിയത്തില്‍ വിശുദ്ധ കുര്‍ബാനയിലും പൊതു പരിപാടിയിലും പങ്കെടുക്കും

147

അബുദാബി: ലോകത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള ഒന്നരലക്ഷത്തോളം വിശ്വാസികള്‍ ചടങ്ങിനെത്തും.അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയം ജനലക്ഷങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. 1979 ല്‍ നിര്‍മിച്ച യുഎഇയിലെ ഏറ്റവും വലിയ സ്റ്റേഡിയം ഇതുവരെ കണ്ടതില്‍ വച്ചേറ്റവും വലിയ ജനക്കൂട്ടത്തിനാകും കത്തോലിക്കാ സഭാ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെത്തുമ്ബോള്‍ വേദിയാവുക.

45,000 ഇരിപ്പിടമുള്ള ഗാലറിയോടു കൂടിയ സ്റ്റേഡിയത്തിന്റെ നടുത്തളത്തില്‍ എഴുപത്തിഅയ്യായിരം കസേരകള്‍ അധികമായി ഇടം പിടിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ സറ്റേഡിയത്തിലേക്കൊഴുകും. ആളുകള്‍ക്ക് സ്റ്റേഡിയത്തിനു പുറത്തുള്ള വലിയ സ്‌ക്രീനില്‍ പരിപാടി തത്സമയം കാണാനും സൗകര്യമൊരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിനകത്തും പുറത്തും നില്‍ക്കുന്ന വിശ്വാസികളെ കൂടുതല്‍ അടുത്ത് കാണുന്നതിനും ആശിര്‍വദിക്കുന്നതിനും മാര്‍പാപ്പയുടെ വാഹനമായ പോപ്പ് മൊബീല്‍ എത്തിച്ചിട്ടുണ്ട്.
അബുദാബി ബസ് ടെര്‍മിനലില്‍നിന്ന് പത്തുകിലോമീറ്റര്‍ പിന്നിട്ടാല്‍ സായിദ് സ്റ്റേഡിയത്തിലെത്താം. യുഎഇയുടെയും വത്തിക്കാന്റേയും പതാകകളും ഗാലറികളില്‍ ഇടം പിടിച്ചിട്ടുണ്ട്.

അബുദാബിയിലെത്തിയ മാര്‍പാപ്പയെ സായിദ് സ്റ്റേഡിയത്തിലെത്തി കാണാന്‍ കഴിയാത്ത അവശരായ വിശ്വാസികളെ സെയിന്റ് ജോര്‍ജ് കത്തീഡ്രലിലെത്തി പോപ്പ് ആശീര്‍വദിക്കും.

NO COMMENTS