കള്ളവോട്ട് ചെയ്തയാള്‍ കസ്റ്റഡിയില്‍

85

കണ്ണൂര്‍: കണ്ണൂര്‍ താഴെചൊവ്വയില്‍ കള്ളവോട്ട് ചെയ്തയാള്‍ കസ്റ്റഡിയില്‍. വലിയന്നൂര്‍ സ്വദേശി ശശീന്ദ്രനെയാണ് പൊലിസ് കസ്റ്റഡിയി ലെടുത്തത്. ഇയാളെ പലിസ് ചോദ്യം ചെയ്ത് വരികയാണ്.അതേസമയം കണ്ണൂരില്‍ അങ്ങിങ്ങ് അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂത്തുപ്പറമ്ബിലും തളിപ്പറമ്ബിലുമാണ് അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കൂത്തുപറമ്ബ് നിയോജക മണ്ഡലത്തിലെ 108 ബൂത്തില്‍ യു.ഡി.എഫ് ഏജന്റിനു മര്‍ദ്ദനമേറ്റു. യു.ഡി.എഫ് ഏജന്റ് വാഹിദിനാണ് മര്‍ദനമേറ്റത്.തളിപ്പറമ്ബ് അസംബ്ലി മണ്ഡലത്തില്‍ കുറ്റിയേരി വില്ലേജിലെ ചെരിയൂര്‍ യു.ഡി.എഫ് ബൂത്ത് ഏജന്റ് വി കൃഷ്ണന് ഒന്നാം ബൂത്തില്‍ മര്‍ദ്ദനേറ്റു. സി പി എം പ്രവര്‍ത്തകരാണ് മര്‍ദിച്ചത്.

NO COMMENTS