കാസറഗോഡ് ഷിറിയ ഗ്രാമത്തിൽ അൻവാറുൽ മദീന സാന്ത്വനം സൊസൈറ്റിയുടെ നേതൃത്വത്തിൽ 120 ലധികം വീടുകൾക്ക് സൗജന്യമായി ആട്ടിറച്ചി വിതരണം ചെയ്തു. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചും മാസ്ക്ക് ധരിച്ചുമാണ് വീടുകൾ തോറും ആട്ടിറച്ചി വിതരണം നടത്തിയത്.
സാന്ത്വന പ്രവർത്തന രംഗത്തും ജീവ കാരുണ്യ പ്രവർത്തന രംഗത്തും വളരെയധികം മുന്നിട്ട് പ്രവർത്തിക്കുന്ന സംഘടനകളിലൊന്നാണ് അൻവാറുൽ മദീന സാന്ത്വനം സൊസൈറ്റി.
കോവിഡ് 19എന്ന മഹാവിപത്തിൽ പ്രതിസന്ധിയിലായവർക്ക് തണൽ നൽകി കൊണ്ട് പരിശുദ്ധ റമളാനു മുന്നോടിയായി 180 പാവപ്പെട്ട കുടുംബങ്ങൾക്ക് 1200രൂപ യുടെ കിറ്റ് വിതരണവും അപകടത്തിൽപെട്ട ഒരു സഹോദരന് 5000രൂപയും പാവപെട്ട ഒരു കുടുംബത്തിന് വീട് പണിയുടെ ആവശ്യത്തിനായ് 7700രൂപയും നൽകുകയുണ്ടായി.
അൻവാറുൽ മദീന ഇസ്ലാമിക് സെന്ററിലെ സംഘടകർ ജീവ കാരുണ്യ പ്രവർത്തനവുമായി വളരെ സജീവമായി തന്നെ മുന്നോട്ട് പോവുകയാണെന്ന് അബൂബക്കർ (ഷിറിയ)പറയുന്നു.
റമദാൻ മാസം .
ഭൗതികതയുടെ സൗകര്യങ്ങളിൽ ധാർമ്മിക മൂല്യങ്ങളും ദൈവികാദ്ധ്യാപനങ്ങളും മറന്നു പോകാനിടയുള്ള മനുഷ്യനെ വിശപ്പും ദാഹവും അനുഭവിപ്പിച്ചു കൊണ്ട് പൈശാചിക പ്രേരണകളുടെ വഴികൾ അടച്ചു തന്റെ സഹജീവികളു മായി അടുക്കാനും ഉള്ളത് അവരുമായി പങ്കുവെക്കാനും മനുഷ്യനെ ഓർമ്മിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന മാസമാണ് റമദാൻ.
ആരാധനകളും, സൽക്കർമ്മങ്ങളും, പരക്ഷേമ പരതയും, ദാന ധർമങ്ങളും വർധിപ്പിച്ച് തെറ്റായ വാക്കുകളിൽനിന്നും പ്രവർത്തികളിൽ നിന്നും അകലം പാലിച്ച് വ്രതമനുഷ്ഠിച്ചവർ ഖുർആന്റെ അദ്ധ്യാ പനങ്ങൾക്ക് പ്രായോഗികമായി പൂർണ്ണത നൽകുകയും ഒരു മാസക്കാലം നീണ്ടു നിന്നിരുന്ന ഒരു ദൈവിക പരിശീലനം അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ് വിശ്വാസി സമൂഹം. താൻ കഷ്ടപ്പെട്ട് സമ്പാദിച്ചതിൽ അഗതിക്കും അശരണനും അവകാശമുണ്ടെന്ന ഇസ്ലാമിക പാഠം ലോക മുസ്ലീംകൾ ഏറ്റവും ഭംഗിയായി പ്രാവർത്തികമാക്കുന്ന മാസം കൂടിയാണ് ഒരു വർഷത്തിലെ റമദാൻ മാസം .
അൻവാറുൽ മദീന എന്ന പേര് നിർദ്ദേശിച്ചത് – അശൈഖ് അസ്സയ്യിദ് സ്വബാഹുദ്ധീൻഅശൈഖ് അസ്സയ്യിദ് സ്വബാഹുദ്ധീൻ അൽ രിഫാഈ അൽ ഹുസൈനി ബാഗ്ദാദ് ( സുൽത്താനുൽ ആരിഫീൻ അശൈഖ് അഹ്മദുൽ കബീർ അൽ രിഫാഈ (റ:അ)ന്റെ പതിനാറാമത്തെ പൗത്രൻ ) ആണ് പതിനാറു വർഷം മുമ്പ് പരിശുദ്ധ മദീനയിൽ വച്ച് അൻവാറുൽ മദീന എന്ന പേര് നിർദ്ദേശിച്ചത് .
ഹമീദ് ബാവ(ഷിറിയ ) :അൻവാറുൽ മദീന സാന്ത്വനം സൊസൈറ്റി യുടെ പ്രസിഡന്റ്.സെക്രട്ടറി അബൂബക്കർ മമ്മു ഹാജി വർക്കിംഗ് ചെയർമാൻ – ഷെയ്ഖ് സമീറും ( ദുബായ് )
ട്രഷറർ : അബ്‌ദുൽ അസീസ് (ഷിറിയ)
കർമം ചെയ്യുമ്പോഴുള്ള മനസ്സിന് കർമത്തേക്കാൾ വിലകൽപ്പിക്കുന്നവനാണ് അല്ലാഹു എന്ന ഉത്തമ ബോധ്യത്തോടെ യാണ് ഞങ്ങൾ ഇത്തരത്തിലുള്ള എളിയ പ്രവർത്തനങ്ങൾ നടത്തി വരുന്നതെന്നും ഇത്തരം കാരുണ്യ പ്രവർത്തന ങ്ങൾക്ക് അകമഴിഞ്ഞ് സഹായിച്ചവർക്ക് സർവ്വേശ്വരന്റെ ഐശ്വര്യങ്ങൾ ലഭിക്കാൻ പ്രാർത്ഥിക്കുമെന്ന് ഈ സംഘടന യിലെ സജീവ പ്രവർത്തകനും വൈസ് പ്രസിഡന്റുമായ മസൂദ് (ഷിറിയ ) നെറ്റ് മലയാളം ന്യൂസിനോട് പറഞ്ഞു.