പട്ടികജാതി – പട്ടികവർഗ്ഗക്കാർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം

142

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കായി ഒരു വർഷത്തെ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് കോഴ്‌സ് ആഗസ്റ്റ് ഒന്നു മുതൽ തിരുവനന്തപുരത്ത് നടത്തുന്നു.

30 വയസ്സിനുതാഴെ പ്രായമുള്ള പന്ത്രണ്ടാം ക്ലാസ്സോ അതിനു മുകളിലോ പാസ്സായവരും അല്ലെങ്കിൽ പത്താം ക്ലാസ്സും ഐ.റ്റി.ഐ(ഇലക്ട്രിക്കൽ/ ഇലക്‌ട്രോണിക്‌സ്/കമ്പ്യൂട്ടർ/ഇൻസ്ട്രമെന്റേഷൻ എൻജിനീയറിംഗ്) പാസായവരും വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കവിയാത്തവരുമായവർക്ക് കോഴ്‌സിൽ ചേരാം.

സൗജന്യമായി നടത്തുന്ന കോഴ്‌സിന് പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. താത്പര്യമുള്ളവർ 22 ന് മുൻപ് ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് 0471-2332113/8304009409.

NO COMMENTS