കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി / വർഗക്കാരായ യുവതീ യുവാക്കളുടെ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനു വേണ്ടി ഒരു വർഷം ദൈർഘ്യമുള്ള അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സായ “Computer Application and Business Accounting Associate” ജൂലായ് ഒന്നിന് ആരംഭിക്കും.
01.07.2024ന് 18 വയസിനും 30 വയസിനും ഇടയിൽ പ്രായമുള്ള 12-ാം ക്ലാസോ അതിനു മുകളിലോ പാസായവരും വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ കവിയാത്തവരുമായവർക്ക് കോഴ്സിൽ ചേരാം. പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റും മറ്റു പഠനസാമഗ്രികളും സൗജന്യമായി നൽകും. എറണാകുളത്ത് കലൂരിലെ റിസർവ്വ് ബാങ്കിനു സമീപമുള്ള MES കൾച്ചറൽ കോംപ്ലക്സിന്റെ 3-ാം നിലയിൽ പ്രവർത്തിക്കുന്ന Keltron Knowledge Centre-ൽ ആണ് കോഴ്സ് നടത്തുന്നത്.
ഈ കോഴ്സിൽ ചേരുവാൻ താൽപര്യമുള്ളവർ Keltron Centre-ൽ ജൂൺ മാസം 25നകം 1) SSLC 2) Plus Two 3)വരുമാന സർട്ടിഫിക്കറ്റ് 4) ജാതി സർട്ടിഫിക്കറ്റ് 5) ആധാർ കാർഡ് 6) എംപ്ലോയ്മെന്റ് കാർഡ് 7) രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ 8) ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം നേരിട്ടു ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0484 2971400 / 8590605259.