സൗജന്യ കൗൺസിലിംഗ്

49

തിരുവനന്തപുരം: എൽ.ബി.എസ്. സെന്ററിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന ശ്രദ്ധാക്കുറവ്, അമിതാ വേശം, സംസാരവൈകല്യം, പഠനവൈകല്യം, ആഹാര ക്രമീകരണം, കരിയർ കൗൺസിലിംഗ് എന്നീ വിഷയങ്ങളിൽ സൗജന്യ കൗൺസിലിംഗ് ആരംഭിച്ചു.

താൽപര്യമുള്ള രക്ഷാകർത്താക്കൾ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് സെന്ററുമായി (പൂജപ്പുര, തിരുവനന്തപുരം- 695012) ബന്ധപ്പെട്ട് പേർ രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് 0471-2345627, 9539058139 എന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

NO COMMENTS