ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു അടിസ്ഥാന യോഗ്യതയാക്കി കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന വിവിധ പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനം ജൂലൈ ഒന്നിന് ആരംഭിക്കും.
ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒബിസി, ഒഇസി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദനീയമാണ്. പരിശീ ലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി, പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് നിയമാനുസൃതം സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ജാതി, വരുമാനം എന്നിവയുടെ സർട്ടിഫിക്കറ്റ് സഹിതം ജൂൺ 26ന് മുൻപ് ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം.
അപേക്ഷ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസു
00iകളിലും ലഭ്യമാണ്.