തിരുവനന്തപുരം : മുൻഗണനേതര (സബ്സിഡി) വിഭാഗത്തിനുള്ള (നീല കാർഡ്) സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം റേഷൻ കടകളിൽ ആരംഭിച്ചു. റേഷൻ കാർഡ് നമ്പരുകളുടെ അവസാന അക്കം കണക്കാക്കിയാണ് വിതരണ തിയതി ക്രമീകരിച്ചിട്ടുള്ളത്. വെള്ളിയാഴ്ച മുതലാണ് വിതരണം ആരംഭിച്ചത്.
11ന് 2, 3, 12ന് 4, 5, 13ന് 6, 7, 14ന് 8, 9 നമ്പറുകളിൽ അവസാനിക്കുന്ന കാർഡുകൾക്കാണ് കിറ്റ് വിതരണം ചെയ്യുക. മേയ് 15 മുതൽ മുൻഗണനേതര (നോൺ സബ്സിഡി) വിഭാഗത്തിന് (വെള്ളകാർഡുകൾക്ക്) കിറ്റ് വിതരണം ചെയ്യും.