ഭക്ഷണപുരയിലേക്ക് സ്‌കൂള്‍ ബസുകളുടെ സൗജന്യ സേവനം

144

കാസറകോട് : പ്രധാനവേദിയായ ഐങ്ങോത്ത് നിന്നും 1.5കിലോമീറ്റര്‍ അകലെയായി കൊവ്വല്‍പ്പള്ളിയിലാണ് ഭക്ഷണ പ്പുര സജ്ജമാക്കിയിരിക്കുന്നത്. പതിനെട്ട് കൗണ്ടറുകളിലായി 2750 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാം. വിവിധ വേദികളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ക്ക് ഭക്ഷണപ്പുരയിലേക്കെത്താന്‍ സ്‌കൂള്‍ ബസ്സുകളുടെ സൗജന്യ സേവനം ലഭ്യ മാണ്.

ഭക്ഷണപ്പുരയില്‍ വിളമ്പാനും, ക്ലീനിങിനും, മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായി രണ്ടായിരത്തിലേറെ വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കും. ഓരോ ദിവസവും 500 വളണ്ടിയര്‍മാര്‍ ഭക്ഷണപ്പുര നിയന്ത്രിക്കും. അധ്യാപകര്‍, എന്‍.എസ്.എസ്, ഹയര്‍സെക്കന്‍ഡറി വിഭാഗം എന്‍.സി.സി റെഡ്ക്രോസ് തുടങ്ങിയവര്‍ ഭക്ഷണപ്പുരയിലെ വളണ്ടിയര്‍മാരാകും.

ഭക്ഷണപ്പുരയോട് ചേര്‍ന്ന് തന്നെ ഭക്ഷണക്കമ്മറ്റി ഓഫീസും പ്രവര്‍ത്തിക്കും. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ 23ന് ഭക്ഷണപന്തല്‍ സന്ദര്‍ശിക്കും.

NO COMMENTS