കിംസ്ഹെല്‍ത്തില്‍ സൗജന്യ ത്വക്-കേശ പരിശോധന ക്ലിനിക്

27

തിരുവനന്തപുരം: കുറവന്‍കോണം കിംസ്ഹെല്‍ത്ത് മെഡിക്കല്‍ സെന്‍ററില്‍ സൗജന്യ ത്വക് രോഗനിര്‍ണയവും കേശസംരക്ഷണ ചികിത്സയും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ രണ്ടാം തിയതി രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ സംഘടിപ്പിക്കുന്ന ക്ലിനിക്കില്‍ പങ്കെടുക്കുന്നവര്‍ക്കായി ഡെര്‍മിറ്റോളജിസ്റ്റിന്‍റെ സൗജന്യപരിശോധന ഉണ്ടായിരിക്കുന്നതാണ്.

തുടര്‍ചികിത്സ ആവശ്യമായി വരുന്നവര്‍ക്ക് ചികിത്സാച്ചെലവില്‍ 15 ശതമാനം കിഴിവ് നല്‍കുന്നതാണെന്നും കിംസ്ഹെല്‍ത്ത് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 7034442111 എന്ന നമ്പറില്‍ ബന്ധപ്പെടുക.

NO COMMENTS