ഗവ.ആയുർവേദ കോളേജിൽ പി.ജി ഡെസർട്ടേഷന്റെ ഭാഗമായി വിവിധ രോഗങ്ങൾക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകുന്നതായി പ്രിൻസിപ്പാൾ അറിയിച്ചു. പാർക്കിൻസൺസ് രോഗത്തിന് ഗവ.ആയുർവേദ കോളേജ് ആശുപത്രിയിലും പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിലും വിളർച്ച (18 മുതൽ 50 വയസ് വരെ), പ്രമേഹ സംബന്ധമായ നാഡീരോഗം (40 മുതൽ 70 വയസ് വരെ), മൂത്രാശയ കല്ല് ( 20 മുതൽ 60 വയസ് വരെ) , ഉറക്കമില്ലായ്മ ( 20 മുതൽ 60 വയസ് വരെ) എന്നിവയ്ക്ക് ഗവ.ആയുർവേദ കോളേജ് ആശുപത്രിയിലും സൗജന്യ ചികിത്സ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
പാർക്കിൻസൺസ് രോഗം- ഗവ.ആയുർവേദ കോളേജ് 7907534439, പൂജപ്പുര പഞ്ചകർമ്മ ആശുപത്രി – 8129787020
വിളർച്ച – ഗവ.ആയുർവേദ കോളേജ് – 8281250035
പ്രമേഹ സംബന്ധമായ നാഡീരോഗം – 8075668150
മൂത്രാശയ കല്ല് – 7012182061
ഉറക്കമില്ലായ്മ- 9744209079