പിന്നാക്ക കോർപ്പറേഷനിൽ വായ്പാ തിരിച്ചടവിന് ഓൺലൈൻ സംവിധാനം

67

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഗുണഭോക്താക്കൾക്കായി വായ്പ തിരിച്ചടയ്ക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. സ്റ്റേറ്റ് ബാങ്കിന്റെ SBI Collect വഴി വായ്പ തിരിച്ചടയ്ക്കാം. ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് കാർഡ്, NEFT/ RTGS, UPI (Bhim, Google Pay, Phone Pe, Paytm, MobiKwik മുതലായവ) എന്നിവയിലൂടെ തുക അടയ്ക്കാനാവും.

UPI/ Rupay Debit എന്നിവ വഴിയുള്ള തിരിച്ചടവിന് സർവീസ് ചാർജ്ജ് ഈടാക്കില്ല. തിരിച്ചടവ് രസീത് SBI Collect ൽ നിന്ന് ലഭിക്കും. മുൻ തിയതികളിൽ SBI Collect വഴിയുള്ള തിരിച്ചടവുകളുടെ രസീതും ലഭിക്കും.

കോർപ്പറേഷന്റെ ജില്ലാ/ ഉപജില്ലാ ഓഫീസുകൾ എസ്ബിഐ ശാഖകൾ മുഖേനയും വായ്പ തിരിച്ചടയ്ക്കാം. https://bit.ly/3aYQrK0 എന്ന ലിങ്ക് മുഖേനയോ ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്‌തോ തിരിച്ചടവ് നടത്താം. വിശദമായ മാർഗ്ഗനിർദ്ദേശം, തിരിച്ചടവ് ലിങ്ക് എന്നിവ www.ksbcdc.com ൽ ലഭ്യമാണ്.

NO COMMENTS