പാരീസ് : ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ സിംഗിള്‍സ് വിഭാഗത്തില്‍ പി വി സിന്ധുവും ശ്രീകാന്തും ക്വാര്‍ട്ടറില്‍ കടന്നു. വനിതാ സിംഗിള്‍സില്‍ ജപ്പാന്റെ സയക തകഹഷിയെ 21-14, 21-13 എന്ന സ്കോറിന് പരാജയപ്പെടുത്തി സിന്ധു ക്വര്‍ട്ടറില്‍ കടന്നപ്പോള്‍ ഹോങ്കോംഗിന്റെ വോംഗ് വിംഗ് കി വിന്‍സന്റിനെ 21-19, 21-17 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് പുരുഷ വിഭാഗത്തില്‍ ശ്രീകാന്ത് ക്വാര്‍ട്ടറില്‍ കടന്നത്. എന്നാല്‍ സൈന നെഹ്വാളും സായ് പ്രണീതും വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യവും രണ്ടാം റൗണ്ടില്‍ പുറത്തായത് ഇന്ത്യക്ക് വന്‍ തിരിച്ചടി നല്കി.